കവരത്തി: ലക്ഷദ്വീപിന്റെ ഭാവി എന്തായിരിക്കും എന്ന് തീരുമാനിക്കുന്ന നിർണായക ഘട്ടത്തിലാണ് നമ്മൾ. ഈ ഘട്ടത്തിൽ ജനങ്ങൾക്ക് ധൈര്യം നൽകാനെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്ന് ലാക്ട്യൂബ് യൂറ്റൂബ് ചാനലിലൂടെ സലാഹുദ്ദീൻ പീച്ചിയത്ത് പറഞ്ഞു.
കവരത്തിയിലെ സമാന മനസ്കരായ യുവാക്കളുമായി ചേർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം അറിയിച്ചു.
സമാന ചിന്താഗതിയുള്ള ആളുകളെ കണ്ടെത്തി കൂടിയാലോചിച്ച് ഒരു ആക്ഷൻ കമ്മറ്റി ഒക്കെ ഉണ്ടാക്കി പരിശ്രമിക്കണം. നമ്മുടെ ഉള്ളിലെ ഈഗോ ഒക്കെ മാറ്റിവച്ച് തൗബാ ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നെല്ലാം മാറി നിന്ന് ചിന്തിക്കേണ്ടി വരും. الله നമ്മെ വിജയിപ്പിക്കട്ടെ آمين