കൽപ്പേനി: ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിൽ പണ്ടാരം ഭൂമിയിൽ നടക്കുന്ന മൂല്യ നിർണ്ണയ സർവ്വേ നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് കൽപ്പേനി ഖാളി ഹൈദർ മുസ്ലിയാരുടെ നേതൃത്വത്തിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ജുമുഅ നമസ്കാരത്തിന് ശേഷം പഞ്ചായത്ത് സ്റ്റേജ് പരിസരത്ത് എല്ലാവരും ഒത്തു ചേരുകയും അവിടെ നിന്നും പ്രകടനമായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിൽ സമാപിക്കുകയും ചെയ്തു. നേതാക്കൾ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറെ നേരിൽക്കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. മാതൃകാപരമായ രീതിയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായാണ് മാർച്ചിൽ അണിനിരന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here