കവരത്തി: പണ്ടാരം ഭൂമിയിലെ വസ്തു വകകളുടെ പൂർണ്ണ വിവരങ്ങളുമായി ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. അഗത്തി, കവരത്തി, കൽപ്പേനി, ആന്ത്രോത്ത്, മിനിക്കോയ് എന്നീ ദ്വീപുകളിലെ പണ്ടാരം ഭൂമികളിലീള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കുകളാണ് ഇന്നലെ ഇറക്കിയ പുതിയ ഉത്തരവിൽ ഉള്ളത്. പണ്ടാരം ഭൂമിയിലെ തെങ്ങുകൾ, മറ്റു വൃക്ഷങ്ങൾ, വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, മതപരമായ കെട്ടിടങ്ങൾ, മറ്റു കെട്ടിടങ്ങൾ എന്നിവയുടെ വിവരങ്ങളാണ് ഉത്തരവിൽ പറയുന്നത്. അഞ്ചു ദ്വീപുകളിലാലി ആകെ 575.75 ഹെക്ടറാണ് പണ്ടാരം ഭൂമിയിൽ ഉൾപ്പെടുന്നത്. ആകെ 1,52,871 തെങ്ങുകളും 5096 മറ്റു വൃക്ഷങ്ങളും ഉൾപ്പെടുന്നു. മൊത്തം 3117 വീടുകളും 431 വ്യാപാര സ്ഥാപനളും ഉൾപ്പെടുന്നു. അഞ്ചു ദ്വീപുകളിലാലി 70 മതപരമായ കെട്ടിടങ്ങളാണ് പട്ടികയിൽ ഉള്ളത്. ഇതിലൊന്നിലും പെടാത്ത മറ്റ് 662 കെട്ടിടങ്ങളും പണ്ടാരം ഭൂമി സർക്കാർ ഏറ്റെടുക്കുന്നതോടെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളായി മാറും.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം അഞ്ചു ദ്വീപുകളിലെയും പണ്ടാരം ഭൂമിയിലെ വസ്തു വകകളുടെ പൂർണ്ണ വിവരങ്ങൾ താഴെ കൊടുക്കുന്നു.

അഗത്തി

ആകെ പണ്ടാരം ഭൂമി – 29.97 ഹെക്ടർ

തെങ്ങുകൾ – 6995

മറ്റു വൃക്ഷങ്ങൾ – 250

വീടുകൾ – 160

വ്യാപാര സ്ഥാപനങ്ങൾ – 47

മതപരമായ കെട്ടിടങ്ങൾ – 04

മറ്റു കെട്ടിടങ്ങൾ – 132

കവരത്തി

ആകെ പണ്ടാരം ഭൂമി – 103.96 ഹെക്ടർ

തെങ്ങുകൾ – 25,305

മറ്റു വൃക്ഷങ്ങൾ – 381

വീടുകൾ – 634

വ്യാപാര സ്ഥാപനങ്ങൾ – 212

മതപരമായ കെട്ടിടങ്ങൾ – 20

മറ്റു കെട്ടിടങ്ങൾ – 276

കൽപ്പേനി

ആകെ പണ്ടാരം ഭൂമി – 83.55 ഹെക്ടർ

തെങ്ങുകൾ – 28,325

മറ്റു വൃക്ഷങ്ങൾ – 246

വീടുകൾ – 587

വ്യാപാര സ്ഥാപനങ്ങൾ – 54

മതപരമായ കെട്ടിടങ്ങൾ – 19

മറ്റു കെട്ടിടങ്ങൾ – 14

ആന്ത്രോത്ത്

ആകെ പണ്ടാരം ഭൂമി – 135.59 ഹെക്ടർ

തെങ്ങുകൾ – 48,519

മറ്റു വൃക്ഷങ്ങൾ – 69

വീടുകൾ – 1015

വ്യാപാര സ്ഥാപനങ്ങൾ – 73

മതപരമായ കെട്ടിടങ്ങൾ – 20

മറ്റു കെട്ടിടങ്ങൾ – 115

മിനിക്കോയ്

ആകെ പണ്ടാരം ഭൂമി – 222.69 ഹെക്ടർ

തെങ്ങുകൾ – 43,727

മറ്റു വൃക്ഷങ്ങൾ – 4150

വീടുകൾ – 721

വ്യാപാര സ്ഥാപനങ്ങൾ – 45

മതപരമായ കെട്ടിടങ്ങൾ – 07

മറ്റു കെട്ടിടങ്ങൾ – 125

ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് മുൻപായി നഷ്ടപരിഹാരം നൽകുന്നതിന് മേൽ നൽകിയ വിവരങ്ങളുടെ മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് ജില്ലാ കളക്ടർ അർജുൻ മോഹൻ ഐ.എ.എസ് ഡപ്യൂട്ടി കളക്ടർമാർക്ക് നിർദേശം നൽകി. ഡപ്യൂട്ടി കളക്ടർമാർക്ക് ആവശ്യമായ സഹായം നൽകുന്നതിനായി പൊതുമരാമത്ത്, കൃഷി വകുപ്പുകളിലെ അതാത് ദ്വീപുകളിലെ ഉദ്യോഗസ്ഥരെ ലഭ്യമാക്കുവാൻ വകുപ്പ് സെക്രട്ടറി തലത്തിലും നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പണ്ടാരം ഭൂമിയിലെ വസ്തു വകകളുടെ മൂല്യ നിർണ്ണയം അടിയന്തരമായി ആരംഭിക്കണം എന്നും ഓരോ ദിവസത്തെയും മൂല്യ നിർണ്ണയ കണക്കുകൾ നിർദ്ദിഷ്ട ഫോറം പൂരിപ്പിച്ച് ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തിക്കണം എന്നുമാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here