ഡൽഹി: പണ്ടാരം ഭൂമി വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഡോ മുഹമ്മദ് സ്വാദിഖ് നിതീഷ് കുമാറിനെ കണ്ട് നിവേദനം നൽകി. പണ്ടാരം ഭൂമിയിൽ ദ്വീപുകാർക്ക് അവകാശം നൽകുന്ന തീരുമാനം നേരത്തെ നരേന്ദ്ര മോദി സർക്കാർ എടുത്തതാണ്. അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് അന്നത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ മരണപ്പെട്ടു. തുടർന്ന് വന്ന പ്രഫുൽ ഘോടാ പട്ടേൽ കേന്ദ്ര സർക്കാരിന്റെ മന്ത്രിസഭാ തീരുമാനത്തിന് വിരുദ്ധമായി പണ്ടാരം ഭൂമി മുഴുവനും സർക്കാരിലേക്ക് പിടിച്ചെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതുവഴി നൂറുകണക്കിന് ആളുകളാണ് ഭവനരഹിതരായി മാറുക. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിർണ്ണായകമായ സ്വാധീനമുള്ള നിതീഷ് കുമാറിന്റെ ഇടപെടലുകൾ ലക്ഷദ്വീപുകാർക്ക് അത്യാവശ്യമാണ്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടിയും, ജെ.ഡി.യു ലക്ഷദ്വീപ് ഘടകത്തിന് വേണ്ടിയും പണ്ടാരം ഭൂമി വിഷയത്തിൽ അടിയന്തിരമായ സത്വരമായ ഇടപെടൽ ഉണ്ടാവണമെന്ന് നിതീഷ് കുമാറിനോട് ഡോ മുഹമ്മദ് സ്വാദിഖ് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here