കവരത്തി: പണ്ടാരം ഭൂമി കൈവശമുള്ള കവരത്തി ദ്വീപുകാരുടെ അപേക്ഷകൾ സ്വീകരിക്കാൻ കവരത്തി ബ്ലോക് ഡവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി കൊണ്ട് ഡപ്യൂട്ടി കളക്ടർ പീയൂഷ് മോഹന്ദി ഡാനിക്സ് ഉത്തരവിറക്കി. ഇന്ന് മുതൽ രാവിലെ ഫത്ത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും, ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ വൈകുന്നേരം ആറ് മണി വരെയും കവരത്തി ബ്ലോക് ഡവലപ്മെന്റ് ഓഫീസിൽ എത്തി അപേക്ഷകൾ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലുമുള്ള പണ്ടാരം ഭൂമി കൈവശമുള്ള ആളുകൾ അതാത് കാറ്റഗറിയുടെ പ്രത്യേകം നിർദ്ദേശിച്ച ഫോറം പൂരിപ്പിച്ചാണ് അപേക്ഷകൾ നൽകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here