
കൊച്ചി: കവരത്തി ഹെലിപാഡിനടുത്തുള്ള പണ്ടാരം ഭൂമികൾ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ ഹൈക്കോടതി നൽകിയ സ്റ്റേ രണ്ടു മാസത്തേക്ക് കൂടി നീട്ടി. കവരത്തി ഹെലിപാഡിന് വലതുഭാഗത്തായുള്ള പണ്ടാരം ഭൂമി ഉടമകളായ പാപ്പാട തറവാട്ടുകാരുടേത് ഉൾപ്പെടെയുള്ള 31 കേസുകളിലാണ് നേരത്തെ കേരള ഹൈക്കോടതി സ്റ്റേ നൽകിയിരുന്നത്. ഈ സ്റ്റേ കാലാവധി കഴിഞ്ഞ കഴിഞ്ഞ സാഹചര്യത്തിലാണ് സ്റ്റേ നീട്ടണമെന്ന ആവശ്യവുമായി അതേ കേസിലെ കക്ഷികൾ വീണ്ടും കൊടതിയെ സമീപിച്ചത്. കക്ഷികളുടെ ആവശ്യം പരിഗണിച്ച് രണ്ടു മാസത്തേക്കാണ് കോടതി സ്റ്റേ നീട്ടി നൽകിയിരിക്കുന്നത്. അഡ്വ അജിത് കുമാറും, അഡ്വ കോയ അറഫാ മിറാജുമാണ് കക്ഷികൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.
