കവരത്തി: സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം ആദ്യമായി തലസ്ഥാന നഗരിയിൽ എത്തിയ ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദിന് തലസ്ഥാന നഗരിയിലെ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഉജ്ജ്വല വരവേൽപ്പ് നൽകി. കോൺഗ്രസ് ഓഫീസിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഹൃദ്യമായ സ്വീകരണം ഒരുക്കിയ കവരത്തി ദ്വീപിലെ പ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. വൈകീട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി കൂടിക്കാഴ്ച നടത്തേണ്ടതിനാൽ ഇന്ന് പൊതു പരിപാടി ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് വൈകുന്നേരം അഡ്മിനിസ്ട്രേറ്ററുടെ ചേമ്പറിലെത്തിയ ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിനെ ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് പൊന്നാട അണിയിച്ച് ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here