കിൽത്താൻ: ഹൾ ലീക്കായതിനെ തുടർന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ഡം ബാർജ്ജ് അടിയന്തരമായി കരയിലേക്ക് എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിൽത്താൻ ഫിഷർമാൻ കോൺഗ്രസ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്ക് പരാതി നൽകി. കിൽത്താൻ ദ്വീപിന്റെ ലഗൂണിന് അകത്താണ് ഡം ബാർജ്ജ് ഉള്ളത്. ബോട്ടുകൾ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലാണ്. അവിടെ ബാർജ്ജ് ഗ്രൗണ്ടായാൽ ബോട്ടുകൾക്ക് സഞ്ചരിക്കുന്നതിന് തടസ്സം ഉണ്ടാവും. കൂടാതെ പരിസ്ഥിതിക്ക് സാരമായി ആഘാതമുണ്ടാക്കും. അതിനാൽ അടിസ്ഥാനപരമായി തന്നെ വിഷയത്തിൽ ഇടപെടണമെന്ന് കിൽത്താൻ ഫിഷർമാൻ കോൺഗ്രസ് പ്രസിഡന്റ് ഉലാം മുഹമ്മദ് പി.എം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്ക് നൽകിയ കത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here