കിൽത്താൻ: പെട്രോൾ ക്ഷാമത്തെ തുടർന്ന് കിൽത്താൻ ദ്വീപിലെ ഔട്ട് ബോർഡ് മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. പെട്രോൾ എത്രയും പെട്ടെന്ന് എത്തിക്കാൻ വേണ്ട നടപടികൾ ആവശ്യപ്പെട്ട് ഇന്ത്യൻ ഫിഷർമാൻ കോൺഗ്രസ് കിൽത്താൻ ദ്വീപ് ഘടകം തുറമുഖ വകുപ്പ് ഡയറക്ടർക്ക് കത്തയച്ചു.

ഒരു മാസത്തോളമായി പെട്രോൾ ബാർജ്ജ് കിൽത്താൻ ദ്വീപിൽ എത്തിയിട്ട്. ഇനിയും പെട്രോൾ എത്തുന്നത് വൈകിയാൽ കപ്പൽ യാത്രക്കാരുടെ കയറ്റിറക്ക് പോലും അവതാളത്തിലാവും. ഔട്ട് ബോർഡ് മത്സ്യത്തൊഴിലാളികൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആയതിനാൽ എത്രയും പെട്ടന്ന് തന്നെ പെട്രോൾ ബാർജ്ജ് കിൽത്താൻ ദ്വീപിൽ എത്തിക്കാൻ ആവശ്യമായ ഷെഡ്യൂൾ ക്രമീകരിക്കണമെന്ന് തുറമുഖ വകുപ്പ് ഡയറക്ടറോട് ഫിഷർമാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here