
കവരത്തി: കവരത്തി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട അന്തർദേശീയ സഹകരണ ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു. പരിപാടി ഫുഡ് ആൻഡ് സിവിൽ സപ്ലെസ് ഡയരക്ടർ കെ. ബുസ്ഹർ ജംഹർ ഡാനിക്സ് ഉദ്ഘാടനം ചെയ്തു. ദ്വീപ്കാരുടെ ജോലിയോടുള്ള മനോഭാവം മാറണമെന്നും സഹകരണ സംഘങ്ങൾ ദ്വീപിലെ വിലക്കയറ്റത്തെ പിടിച്ച് നിർത്തുന്ന സംവിധാനമാണെന്നും ഇന്നത്തെ പരിതസ്ഥിതിയിൽ സഹകരണ മേഖല കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് സി. സലീം അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി റജിസ്ട്രാർ ആസാദ്, മുൻ ഭരണ സമിതി അംഗങ്ങളായ പി. മുഹ്സിൻ, എം.ഐ ആറ്റക്കോയ, എ.പി ജമാലുദ്ദീൻ, എ.പി നസീർ, പി. കെ താങ്ങകോയ, മുൻ സെക്രട്ടറി കെ.പി ഖാദർ, അസിസ്റ്റന്റ് രജിസ്ട്രാർ പി. ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ടി. സയ്യിദ് ചെറിയകോയ സ്വാഗതവും സ്റ്റാഫ് യൂണിയൻ വൈസ് പ്രസിഡന്റ് ഡി.എസ് അബൂബക്കർ നന്ദിയും പറഞ്ഞു. 1962 മുതൽ ഇത് വരെ ഭരണ സമിതിയിൽ ഉണ്ടായിരുന്ന ജീവിച്ചിരിപ്പുള്ള അംഗങ്ങളുടെയും ജീവനക്കാരുടെയും പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു.
