കൽപ്പേനി: കൽപ്പേനി ദ്വീപിൽ അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാണിച്ചു കൊണ്ട് എൻ.സി.പി(എസ്.പി) കൽപ്പേനി യൂണിറ്റ് അഡ്മിനിസ്ട്രേറ്റരുടെ ഉപദേശകന് നിവേദനം നൽകി. കൽപ്പേനി ബി.ഡി.ഓ മുഖേനയാണ് നിവേദനം സമർപ്പിച്ചത്. ദ്വിപ് ജനത നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൂടി നിവേദനത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

അധിക നാളുകളായി ബാർജുകൾ വരാത്തത് കൊണ്ട് അവശ്യ സാധനങ്ങൾക്ക് കൽപ്പേനി ദ്വീപിൽ ക്ഷാമം നേരിടുന്നു. പ്രോഗ്രാമിലുള്ള ഒരു ബാർജ് റദ്ദാക്കിയത് മൂലം ദ്വീപിലേക്ക് എത്തേണ്ട കച്ചവട സാധനങ്ങളും കന്നുകാലി തീറ്റകളും കൊച്ചിയിൽ കെട്ടി കിടക്കുകയാണ്. എത്രയും പെട്ടെന്ന് പകരമായി ബാർജ് പ്രോഗ്രാം നൽകി സാധങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.

ഇവ കൂടാതെ മഴക്കാലത്ത് പിടിപെടുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ എത്തിക്കുക, ഇന്റർനെറ്റ്‌ സേവനങ്ങൾ തടസങ്ങൾ കൂടാതെ സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here