കൊച്ചി: കേരളത്തിന് പിന്നാലെ ലൈംഗിക വിദ്യാഭ്യാസം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ലക്ഷദ്വീപ് ഭരണകൂടവും തീരുമാനിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചു. സിലബസുകൾ സുപരിചിതമാക്കാൻ അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകുമെന്നും അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടിയിലുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനായി അധ്യാപകർക്കും മാതാപിതാക്കൾക്കും പ്രത്യേക പരിശീലനം നൽകാറുണ്ടെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി കെൽസയിലെ വിദഗ്ധരുടെ സഹായം തേടുന്നത് പരിഗണിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here