കവരത്തി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി കണ്ടെത്തൽ. ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും കോറൽ

ബ്ലീച്ചിങ്ങിന് വിധേയമായെന്നാണ് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ) പഠനത്തിൽ വ്യക്തമായത്.

സമുദ്രജലത്തിലെ താപനിലയിലുണ്ടാവുന്ന വർധനവ് മൂലം പവിഴപ്പുറ്റുകള്‍ അവയ്ക്കുള്ളിൽ വസിക്കുന്ന സൂസാന്തില്ലകളെന്ന (zooxanthellae) ഭക്ഷണനിര്‍മാതാക്കളായ സൂക്ഷ്മജീവികളെ പുറന്തള്ളുന്നു. ഇതുമൂലം നിറം നഷ്ടപ്പെടുന്ന പവിഴപ്പുറ്റുകള്‍ വൈകാതെ മരണമടയും. ഇങ്ങനെയാണ് കോറൽ ബ്ലീച്ചിങ് സംഭവിക്കുക. ഉഷ്ണതരംഗസാഹചര്യം കടൽഭക്ഷ്യശൃംഖലയെയും സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പും അപകടത്തിലാകും. സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. താപസമ്മർദം അളക്കുന്ന ഡിഗ്രി ഹീറ്റിങ്‌ വീക്ക് സൂചകം ലക്ഷദ്വീപിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും സമുദ്രജൈവസമ്പത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുന്നത്.

ലക്ഷദ്വീപിന്റെ നിലനിൽപ്പിന് പവിഴപുറ്റുകൾ വളരെ പ്രധാനമായ പങ്കുവഹിക്കുന്നു. അതിനാൽ പവിഴപുറ്റുകളുടെ നാശം ലക്ഷദ്വീപിന്റെ തന്നെ നാശത്തിലേക്ക് വഴിവയ്ക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here