കൊച്ചി: ലക്ഷദ്വീപിനുള്ള ബാർജുകളുടെ നിർമാണത്തിൽ ഗൂഢാലോചനയും അഴിമതിയും നടത്തിയതിന് ഗോവയിലെ കപ്പൽ കമ്പനിയായ വിപുൽ ഷിപ്പിയാഡി ന്റെയും വിപുൽ ഷിപ്പിംഗ് എൻജിനീയറിങ് വർക്കിന്റെയും രണ്ട് ബാർജുകൾ അടക്കം ₹12.20 കോടിയുടെ സ്വത്തുകൾ കൊച്ചി എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്ക് നിക്ഷേപങ്ങൾ, ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ, 4 കെട്ടിടങ്ങൾ എന്നിവ കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി. ലക്ഷദ്വീപിനായി 200 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന 6 ലാൻഡിങ് ബാർജുകൾ നിർമ്മിക്കാൻ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചിരുന്നു. ഇതിൽ ഗൂഢാലോചനയും അഴിമതിയും നടന്നെന്ന് ലക്ഷദ്വീപിന്റെ ചുമതലയുള്ള സി.ബി.ഐ കൊച്ചി യൂണിറ്റ് കണ്ടെത്തിയിരുന്നു. 2004-2010 കാലയളവിൽ ആയിരുന്നു സംഭവം. ബാർജിന്റെ ഡ്രാഫ്റ്റിന്റെ നീളം 0.7 മീറ്റർ ആയിരുന്നു വേണ്ടത്. വിപുൽ ഷിപ്പിയാർഡ് നിർമ്മിച്ച ബാർജിൽ ഇത് ഒരു മീറ്ററായി. ബാർജിന്റെ വേഗം എട്ട് നോട്ടിക്കൽ മൈൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈലായും കുറഞ്ഞു. ബാർജുകൾ ഇപ്പോഴും ഗോവയിലെ വിപുൽ ഷിപ്പിയാർഡിൽ ആണുള്ളത്. വ്യാജ രേഖകൾ ചമച്ചാണ് വിപുൽ ഷിപ്പിയാർഡ് ലിമിറ്റഡ് കരാർ നേടിയെടുത്തതെന്ന് ഇ.ഡി കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here