ഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവിധ അന്വേഷണ ഏജൻസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ പിടിച്ചെടുത്തത് 8889.74 കോടി രൂപ മൂല്യമുള്ള വസ്തുവകകൾ. മയക്കുമരുന്നും മദ്യവും പണവും ഇതിൽ ഉൾപ്പെടുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗുജറാത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ മൂല്യമുള്ള വസ്തുവകകൾ പിടിച്ചെടുത്തത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീർ, ലഡാക്ക്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കുറവ് പിടിച്ചത്. 0.07 കോടി രൂപ വിലമതിപ്പുള്ള വസ്തുക്കളാണ് ലക്ഷദ്വീപിൽ നിന്നും നിന്നും പിടിച്ചെടുത്തത്. ലക്ഷദ്വീപിൽ നിന്ന് പണം പിടിച്ചെടുത്തിട്ടില്ല. എന്നാൽ 0.02 കോടി വില മതിപ്പുള്ള 47.55 ലിറ്റർ മദ്യം പിടിച്ചെടുത്തു. 0.06 കോടി വിലയുള്ള മയക്കമരുന്നും ലക്ഷദ്വീപിൽ നിന്നും പിടിച്ചെടുത്തു. കേരളത്തിൽനിന്ന് 97.6 2 കോടി രൂപ വില മതിപ്പുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്.