കാലിഫോർണിയ: അന്താരാഷ്ട്ര പരിസ്ഥിതി അവാർഡായ ബെർക്കളി സീക്കോളജി അവാർഡ് കരസ്ഥമാക്കി മിനിക്കോയ് ദ്വീപ് സ്വദേശിയായ കെ.ജി മുഹമ്മദ്. സ്ഥായിയായ മീൻപിടിത്ത രീതികൾ ആവിഷ്കരിക്കാൻ വേണ്ട സഹായങ്ങൾ നൽകുകയും അത് സമുഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത കെ.ജി മുഹമ്മദ് നാശത്തിലേക്ക് നീങ്ങിയിരുന്ന കടൽ യാനങ്ങളെ സംരക്ഷിക്കുക വഴി പരിസ്ഥിതിയെയും വിശിഷ്യാ പവിഴപ്പുറ്റുകളെയും സംരക്ഷിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
അദ്ദേഹം സമൂഹത്തിനും പരിസ്ഥിതിക്കും നൽകിയ വലിയ സംഭാവനകൾ പരിഗണിച്ചാണ് കാലിഫോർണിയയിലെ ബെർക്കളി ആസ്ഥാനമായി നൽകി വരുന്ന അന്താരാഷ്ട്ര സീക്കോളജി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചത്. മിനിക്കോയ് ദ്വീപിലെ തനത് നാടൻ കലകളെ സംരക്ഷിക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്.