കവരത്തി: സിംഫണി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ദുരന്ത നഷ്ട ലഘൂകരണ ദിനം ആചരിച്ചു. കവരത്തി ഐ.ടി.ഐ പ്രിൻസിപ്പൽ ഡി.എ സാദിഖലി ഉദ്ഘാടനം ചെയ്തു. ദുരന്ത സാഹചര്യങ്ങളെ നേരിടാൻ വേണ്ട പരിശീലനം നൽകുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഹെലൻ കെല്ലർ അവാർഡ് ജേതാവ് കെ.കെ ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ദുരന്ത സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് ദുരന്ത സാധ്യതയുള്ള മേഖലകളിൾ നിന്നും മാറി താമസിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. ഏറ്റവും മഹത്തരമായത് നമ്മുടെ ജീവനാണെന്നും, ജീവന് ഭീഷണിയായി ദുരന്ത മുഖത്ത് തന്നെ തുടരണം എന്ന് വാശി പിടിക്കുന്ന സാഹചര്യം ഉണ്ടാവരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെഹ്റു യുവ കേന്ദ്ര കോ ഓർഡിനേറ്റർ ശ്രീ.ശിവാ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ദുരന്ത സാഹചര്യങ്ങളെ നേരിടാൻ സമൂഹത്തെ പ്രാപ്തമാക്കുകയും അതുവഴി ദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങൾ ലഘൂകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിംഫണി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ദുരന്ത നഷ്ട ലഘൂകരണ ദിനം ആചരിച്ചത്. ശ്രീ.അസഹർഷാ സ്വാഗതവും ശ്രീ. നസീർ കെ.കെ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here