കവരത്തി: കേരള സിലബസിന് കീഴിലുള്ള ലക്ഷദ്വീപിലെ പ്ലസ് ടൂ പരീക്ഷയിൽ ഇക്കുറി സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ആകെ 41.37 ശതമാനം വിദ്യാർഥികളാണ് ഇക്കുറി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഒൻപതു ദ്വീപുകളിലെ സെന്ററുകളിലായി 1124 വിദ്യാർത്ഥികളാണ് ഇക്കുറി പ്ലസ് ടൂ രണ്ടാം വർഷ പരീക്ഷ എഴുതിയത്. ഇതിൽ ആകെ 465 വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

Advertisement.

ഓരോ ദ്വീപിലെയും പ്രത്യേക കണക്കുകൾ ഇപ്രകാരമാണ്.

അഗത്തി ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 41 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 33 വിദ്യാർത്ഥികൾ, വിജയശതമാനം – 80.49.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 90 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 26 വിദ്യാർത്ഥികൾ, വിജയശതമാനം – 28.89.
ആകെ 131 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 59 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 45.04.

അമിനി ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 53 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 38 വിദ്യാർത്ഥികൾ, വിജയശതമാനം – 71.7.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 93 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 25 വിദ്യാർത്ഥികൾ, വിജയശതമാനം – 26.88.
കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 23 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 09 വിദ്യാർത്ഥികൾ, വിജയശതമാനം – 39.13.
ആകെ 169 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 72 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 42.60.

ആന്ത്രോത്ത് ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 71 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 57 വിദ്യാർത്ഥികൾ, വിജയശതമാനം – 80.28.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 75 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 12 വിദ്യാർത്ഥികൾ, വിജയശതമാനം – 16.00.
കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 36 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 21 വിദ്യാർത്ഥികൾ, വിജയശതമാനം – 58.33.
ആകെ 182 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 90 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 49.45.

ചെത്ത്ലാത്ത് ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 20 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 08 വിദ്യാർത്ഥികൾ, വിജയശതമാനം – 40.00.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 33 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 10 വിദ്യാർത്ഥികൾ, വിജയശതമാനം – 30.30.
ആകെ 53 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 18 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 33.96.

കടമത്ത് ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 40 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 31 വിദ്യാർത്ഥികൾ, വിജയശതമാനം – 77.50.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 39 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 13 വിദ്യാർത്ഥികൾ, വിജയശതമാനം – 33.33.
കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 25 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 00 വിദ്യാർത്ഥികൾ, വിജയശതമാനം – 00.00.
ആകെ 104 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 44 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 42.31.

കവരത്തി ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 85 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 45 വിദ്യാർത്ഥികൾ, വിജയശതമാനം – 52.94.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 119 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 27 വിദ്യാർത്ഥികൾ, വിജയശതമാനം – 22.69.
ആകെ 204 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 72 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 35.29.

കൽപ്പേനി ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 35 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 29 വിദ്യാർത്ഥികൾ, വിജയശതമാനം – 82.86.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 37 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 14 വിദ്യാർത്ഥികൾ, വിജയശതമാനം – 37.84.
ആകെ 72 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 43 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 59.72.

കിൽത്താൻ ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 37 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 16 വിദ്യാർത്ഥികൾ, വിജയശതമാനം – 43.24.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 40 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 05 വിദ്യാർത്ഥികൾ, വിജയശതമാനം – 12.50.
ആകെ 77 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 21 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 27.27.

മിനിക്കോയ് ദ്വീപ്.
ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 53 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 38 വിദ്യാർത്ഥികൾ, വിജയശതമാനം – 71.70.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 34 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 00 വിദ്യാർത്ഥികൾ, വിജയശതമാനം – 00.00.
കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് – 45 വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് – 08 വിദ്യാർത്ഥികൾ, വിജയശതമാനം – 17.78.
ആകെ 132 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 46 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 34.85.

To Advertise here, Please Contact us.

എല്ലാ ദ്വീപുകളിലെയും ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് ഇക്കുറി ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരാജയപ്പെട്ടത്. കടമത്ത് ദ്വീപിൽ കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും പരാജയപ്പെട്ടപ്പോൾ മിനിക്കോയ് ദ്വീപിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിലാണ് കൂട്ടത്തോൽവി ഉണ്ടായിരിക്കുന്നത്. ഈ പരീക്ഷാഫലം ഒട്ടും നല്ല സൂചനയല്ല ലക്ഷദ്വീപിലെ വിദ്യാഭ്യാസ രംഗത്ത് നൽകുന്നത്. ഒരു ക്ലാസ്സിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും പരാജയപ്പെടുന്നത് കുട്ടികളുടെ മാത്രം പോരായ്മയായും കാണാനാവില്ല. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരു പുനർവിചിന്തനം നടത്താൻ ഈ ഫലം കാരണമാവണം.

Advertisement.

Lakshadweep Higher Secondary Results. Dweep Malayali.

 

LEAVE A REPLY

Please enter your comment!
Please enter your name here