ബിത്ര: ക്രിക്കറ്റ് മാമാങ്കത്തിൻ്റെ ലഹരിയിൽ കൊച്ചു ബിത്രയും. ബിത്രാ പ്രീമിയർ ലീഗിന് ആവേശ്വോജ്ജല തുടക്കം. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ജനവാസമുള്ള ദ്വീപായ ബിത്ര ദ്വീപിൽ ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പ്രസ്തുത ടൂർണ്ണമെൻറ് അരങ്ങേറുന്നത്. 5 ഫ്രാഞ്ചൈസികളിലായി 54 ഓളം താരങ്ങളാണ് വിവിധ ടീമുകളിൽ മാറ്റുരയ്ക്കുന്നത്.

ടൂർണ്ണമെൻ്റ് ബിത്ര ദ്വീപ് ഏ.ഒ അബ്ദു ശുക്കൂർ ഉദ്ഘാടനം ചെയ്യുകയും BPL ചെയർമാൻ മുനവ്വർ പതാക ഉയർത്തുകയും ചെയ്തു. ടീമുകൾ അണി നിരന്ന മാർച്ച് പാസ്റ്റും വർണ്ണാഭമായ ഉദ്ഘാടന പരിപാടികളും കൊച്ചു ബിത്രയിലെ ഈ വലിയ ഉദ്യമത്തിന് ശോഭയേകി.

Bitra Premier League, Lakshadweep Cricket 

LEAVE A REPLY

Please enter your comment!
Please enter your name here