പൊന്നാനി: പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇസ്ലാഹ് എന്ന ബോട്ട് സാഗർ യുവരാജ് ബാർജിൽ ഇടിച്ചു. രാത്രി ഒരു മണിയോടെ പൊന്നാനി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ ദൂരെയാണ് സംഭവം നടന്നത്. ബോട്ട് സാഗർ യുവരാജ് ബാർജിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ബോട്ട് രണ്ടായി പിളർന്നു. ആകെ ആറ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു പേരെ അപ്പോൾ തന്നെ സാഗർ യുവരാജിലെ ജീവനക്കാർ രക്ഷിച്ചു.

ബോട്ടിന്റെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽ സലാം(43), ഗഫൂർ(45) എന്നിവരെ തിരമാലയിൽ പെട്ട് കാണാതാവുകയായിരുന്നു. തിരച്ചിലിന് ഒടുവിൽ തൃശൂർ എടക്കഴിയൂരിന് പടിഞ്ഞാറ് നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ മൃതദേഹങ്ങൾ ഇപ്പോൾ കരയിലേക്ക് കൊണ്ടുപോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here