കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ: ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇന്റോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന അഖിലേന്ത്യാ ഓപ്പൺ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേട്ടവുമായി ഹനിയ ഹിദായ. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് ഹനിയ ഹിദായ സ്വർണ്ണ നേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ വർഷം ആറാമത് കേരളാ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ഹനിയ ഹിദായ വെങ്കല മെഡൽ നേടിയിരുന്നു. നേരത്തെ കോഴിക്കോട് ഇന്റോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 23-ആമത് സബ് ജൂനിയർ ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും ഒന്നാം സ്ഥാനവും നേടിയ ഹനിയ ഹിദായ വാർത്തകളിൽ ഇടം നേടിയിരുന്നു. ആന്ത്രോത്ത് ദ്വീപ് സ്വദേശികളായ മുഹമ്മദ് ഹിദായത്തുള്ള, കമർബാൻ ദമ്പതികളുടെ മകളാണ്. കോഴിക്കോട് യിങ്ങ് യാങ്ങ് അപെക്സ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥിനിയാണ്. കോഴിക്കോടിനെ പ്രതിനിധീകരിച്ച് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേരത്തെ ഹനിയ ഹിദായ കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സബ് ജൂനിയർ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.