ആന്ത്രോത്ത്: 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത് ആന്ത്രോത്ത് ഗേൾസ് സ്കൂളിലെ പെൺപട. പരീക്ഷയെഴുതിയ 32 കുട്ടികളും തങ്ങളുടെ വരവ് അറിയിച്ചപ്പോൾ, ഫാത്തിമ സഫാ മുഴുവൻ വിഷയങ്ങളിലും A+ നേടി കരുത്തറിയിച്ചു. പ്രിൻസിപ്പാൾ ജി.കെ സാറിന്റെ കൈത്താങ്ങും,

അധ്യാപകരുടെ അങ്ങേയറ്റത്തെ അധ്വാനവും, SMC-യുടെ നിസ്സീമമായ സഹകരണവും, രക്ഷിതാക്കളുടെ കരുതലും ഒപ്പം കുട്ടികളുടെ പ്രയത്നവും കൂടിയായപ്പോൾ വിജയം വിരൽത്തുമ്പിലായി എന്ന് അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ശ്രീ.എസ്.വി. മുഹമ്മദ് റഫീഖ് ദ്വീപ് മലയാളിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here