തിരുവനന്തപുരം: 2023-2024 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഒൻപതു സെന്ററുകളിലായി ലക്ഷദ്വീപിൽ ആകെ 285 വിദ്യാർത്ഥികളാണ് കേരള സിലബസ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 277 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ വിജയശതമാനം 97.19.

ലക്ഷദ്വീപിലെ ആറ് സ്കൂളുകളിൽ ഇക്കുറി നൂറുമേനിയാണ് വിജയം. ശഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂൾ അമിനി, ഗവ: ഹൈസ്കൂൾ ചെത്ത്ലാത്ത്, ഗവ: ഹൈസ്കൂൾ അഗത്തി, ഗവ: സർദാർ വല്ലഭായി പട്ടേൽ സീനിയർ സെക്കൻഡറി സ്കൂൾ കൽപ്പേനി, ഗവ: ഹൈസ്കൂൾ മിനിക്കോയ്, ഗവ: ഹൈസ്കൂൾ കടമത്ത് എന്നീ സ്കൂളുകളിലാണ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here