കവരത്തി: രണ്ടുമാസത്തെ വേനലവധി കഴിയുന്നു. വീണ്ടും അക്ഷരമുറ്റത്തേക്ക് വിദ്യാർത്ഥികൾ. ജൂൺ 9 ന് ലക്ഷദ്വീപിലെ സ്കൂളുകൾ തുറക്കുമെന്ന് ലക്ഷദ്വീപ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അതാതു സ്കൂളുകളുടെ പ്രധാന അധ്യാപകർ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി എന്ന് ഉറപ്പു വരുത്തണം എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

സംസ്ഥാന തല പ്രവേശനോത്സവം ജൂൺ 16 ന് കവരത്തി പി എം എസ് എച് ആർ ഐ ജി എസ് എസ് സ്കൂളിൽ നടക്കും. ഇതിനോടാനുബന്ധമായി എല്ലാ ദ്വീപുകളിലും അന്നേ ദിവസം പ്രവേശനോത്സവം നടത്താൻ പ്രധാനഅധ്യാപകർ നേതൃത്വം നൽകണം എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here