കവരത്തി: അപ്രതീക്ഷിതമായി എം.വി കവരത്തി കപ്പൽ യാത്ര മുടങ്ങിയതിനാൽ കൊച്ചിയിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി ശാഫി ഖുറൈശി ലക്ഷദ്വിപ് തുറമുഖ വകുപ്പ് ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു. താമസ സൗകര്യങ്ങൾ ഉൾപ്പെടെ ഒഴിവാക്കി കപ്പൽ കയറാനായി വില്ലിംഗ്ഡൺ ഐലന്റിലെ ലക്ഷദ്വിപ് പാസഞ്ചർ സ്കാനിംഗ് സെന്ററിൽ എത്തിയ ശേഷം മാത്രമാണ് കപ്പൽ യാത്ര മുടങ്ങിയ വിവരം യാത്രക്കാരെ അറിയിച്ചത്. അതുകൊണ്ട് തന്നെ യാത്രക്കായി ഒരുങ്ങി വന്ന ആർക്കും തിരിച്ച് എറണാകുളത്ത് ചെന്നാൽ കയറി കിടക്കാൻ ഒരു ഇടമില്ലാത്ത അവസ്ഥയാണ്.

1. അധികമായി കൊച്ചിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളിൽ ആവശ്യമായ ഭക്ഷണം, താമസസൗകര്യം തുടങ്ങിയവക്കുള്ള ധനസഹായം യാത്രക്കാർക്ക് നൽകുക.

2. ഏറ്റവും അടുത്ത സമയത്ത് തന്നെ ഈ കപ്പലിൽ ടിക്കറ്റ് എടുത്തവർക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുക.

3. ഭാവിയിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി കപ്പൽ യാത്ര മുടങ്ങിയതായുള്ള അറിയിപ്പ് മുൻകൂട്ടി അറിയിക്കുക.

എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സി.പി.ഐ(എം) ലക്ഷദ്വിപ് ലോക്കൽ സെക്രട്ടറി ശാഫി ഖുറൈശി പോർട്ട് ഡയരക്ടർക്ക് നിവേദനം സമർപ്പിച്ചത്. ഇന്ന് പ്രവൃത്തി ദിനമല്ലാത്തതിനാൽ ഇ-മെയിൽ മുഖാന്തരമാണ് നിവേദനം സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here