
കൊച്ചി: കപ്പൽ കയറാൻ സ്കാനിംഗ് സെന്ററിൽ എത്തിയ ലക്ഷദ്വിപ് എം.പി അഡ്വ ഹംദുള്ളാ സഈദിനോട് ലക്ഷദ്വിപുകാർ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ വിവരിച്ച് എൽ.എസ്.എ നേതാക്കൾ. എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് പി മിസ്ബാഹുദ്ദീൻ, വൈസ് പ്രസിഡണ്ട് അബ്ദുൽ ജവാദ്, ട്രഷറർ റമീസ് എന്നിവരുടെ നേതൃത്വത്തിലാണ് കപ്പൽ കിട്ടാതെ കൊച്ചിയിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ എം.പിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി കൊച്ചിയിൽ എത്തിയ ആയിരങ്ങളാണ് തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാതെ മാസങ്ങളായി കൊച്ചിയിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിലേക്ക് എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് എൽ.എസ്.എ നേതാക്കൾ എം.പിയോട് ആവശ്യപ്പെട്ടു.
