ആന്ത്രോത്ത്: പ്രാദേശിക തൊഴിലാളികൾ തെങ്ങ് കയറുന്നത് സംബന്ധിച്ച് ആന്ത്രോത്ത് ഡി സി പുറപ്പെടുവിച്ച പുതിയ ഉത്തരവിനെതിരെ പരാതി നൽകി അഡ്വ. അജ്മൽ അഹമദ്. ലക്ഷദ്വീപ് നിവാസികളുടെ പ്രധാന ഉപജീവന മാർഗങ്ങളിൽ ഒന്നാണ് തെങ്ങ് കയറ്റം. അതിന് ഇതുവരെ ഇല്ലാത്തതും സാധാരണക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്തതുമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ശരിയായ നടപടിഅല്ല എന്ന് അഡ്വ. അജ്മൽ തന്റെ പരാതിയിൽ പറയുന്നു.

ഡി.സിയുടെ ഉത്തരവ് സുരക്ഷ മുൻനിർത്തിയാണെങ്കിൽ കൂടിയും ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(g) അനുസരിച്ച് തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുന്നതിനുള്ള അവകാശത്തിന്റെ ലംഘനമാണ്. ഇത് മുൻനിർത്തി ഉത്തരവ് പിൻവലിക്കണമെന്ന് അഡ്വ. അജ്മൽ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here