ആന്ത്രോത്ത്: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആന്ത്രോത്ത് ദ്വീപിൽ നടന്ന മോഷണക്കേസിലെ പ്രതികളായ രണ്ടുപേർ പോലീസ് പിടിയിൽ. കവരത്തി സ്വദേശി ഷൈഖുൽ യാസീൻ, കടമത്ത് സ്വദേശി നൗഷാദ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ആന്ത്രോത്ത് ദ്വീപിൽ ഒരു വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. SI ഖലീൽ സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശാസ്ത്രീയമായ തെളിവുകളുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.

പ്രതികൾ മോഷണം നടത്തിയ വീട്ടിലെ ജനലുകളും വാതിലുകളും ഇരുമ്പ് ഉപയോഗിച്ച് തകർത്ത് കേടുപാടുകൾ വരുത്തിയിരുന്നു. ആന്ത്രോത്തിൽ നേരത്തെ നടന്ന തെളിയിക്കപ്പെടാത്ത പല മോഷണക്കേസുകളിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here