ഡൽഹി: പശ്ചിമ ആഫ്രിക്കൻ തീരത്തു നടന്ന കടൽക്കൊള്ളാക്രമണത്തിൽ ലക്ഷദ്വീപ് മിനിക്കോയി ദ്വീപിലെ ഫല്ലിശ്ശേരി സ്വദേശി ആസിഫ് അടക്കമുള്ള ജീവനക്കാരെ ബന്ധിയാക്കിയ സംഭവത്തിൽ എൻസിപി (എസ് പി) ദേശീയ തലത്തിൽ ശക്തമായ ഇടപെടലുകൾ ആരംഭിച്ചു. ലക്ഷദ്വീപ് എൻ സി പി പ്രവർത്തകർ ഡൽഹിയിൽ വെച്ച് പാർട്ടി നാഷണൽ പ്രസിഡന്റ്‌ ശരത് പവാറുമായി ചർച്ച നടത്തിയത്. ലക്ഷദ്വീപ് എൻ സി പി ( എസ് പി) പ്രസിഡന്റായി ചുമതലയേറ്റ ശേഷം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ എം പിയുമായ മുഹമ്മദ്‌ ഫൈസൽ ആദ്യമായാണ് നാഷണൽ പ്രസിഡന്റിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നത്.

ആസിഫിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മിനിക്കോയി NCP (SP) യൂണിറ്റ് ആവശ്യപ്പെട്ടത് പ്രകാരം പാർട്ടി സംസ്ഥാന പ്രസിഡന്റ് ദേശീയ പ്രസിഡന്റിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പ്രസിഡന്റും രാജ്യസഭാ അംഗവുമായ ശരത് പവാർ വിദേശകാര്യ മന്ത്രിക്ക് ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു. കൂടാതെ അദ്ദേഹം അടുത്ത കാലത്ത് ലക്ഷദ്വീപ് സന്ദർശിക്കുമെന്നും ദ്വീപുകാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ദേശീയ തലത്തിൽ വേണ്ട സഹായങ്ങൾ നൽകുമെന്നും ഉറപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here