കൽപ്പേനി: നീണ്ട 22 വർഷക്കാലം രാജ്യത്തെ സേവിച്ചു റിട്ടയർ ആയി തിരിച്ചു വന്ന മുഹമ്മദ് സിയാദിനെ കൽപ്പേനി ജവാൻ വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. കൽപ്പേനി ഹാങ്ങ് ഔട്ട് ബീച്ച് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ കരസേനയിലും നാവിക സേനയിലുമായി കൽപ്പേനി ദ്വീപിൽ നിന്നുള്ള വിരമിച്ചവരും നിലവിൽ സേവനം അനുഷ്ഠിക്കുന്നവരുമായ ജവാന്മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കൽപ്പേനി ജവാൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സിയാദിന് മൊമെന്റോ സമ്മാനിച്ചു. കൽപ്പേനിയിൽ നിന്നുള്ള ഒരു ജവാന്റെ പിതാവായ കർഷകൻ ആറ്റക്കോയ കെ.പിയാണ് സിയാദിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. സൈദ് സൈഫുദ്ദീൻ സി.ജി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here