ചെത്ത്ലാത്ത്: കാനറാ ബാങ്ക് ചെവാർഡ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒന്നാം വാർഡ് ജേതാക്കൾ. ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അഞ്ചാം വാർഡിനെ പരാജയപ്പെടുത്തിയാണ് ഒന്നാം വാർഡ് കിരീട ജേതാക്കളായത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അഞ്ചാം വാർഡ് അവരുടെ ഫോർവേഡ് കിനാനത് നേടിയ ഗോളിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഒന്നാം വാർഡിന്റെ ഷാനവാസ്ഖാൻ നേടിയ ഗോളിലൂടെ മത്സരം സമനിലയിലാവുകയും നിക്ഷിത സമയത്തിന് ശേഷം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 3-4 എന്ന സ്കോറിൽ ഒന്നാം വാർഡ് കിരീടം ചൂടുകയും ചെയ്തു. ടൂർണമെന്റിലെ മികച്ച താരമായി ഒന്നാം വാർഡിലെ അബൂ കാസിമിനെ തിരഞ്ഞെടുത്തു.
ടൂണമെന്റിൽ ഏറ്റവും അധികം ഗോൾ നേടിയ താരത്തിനുള്ള സുവർണ പാതകം ഒന്നാം വാർഡിന്റെ അസ്മൽ റഹ്മാൻ കരസ്തമാക്കി. മികച്ച ഗോൾ കീപ്പറായി അഞ്ചം വാർഡിന്റെ ഹാരിസും മികച്ച ഡിഫെൻഡറായി സൈഫ് അലി ഖാനും മികച്ച ഗോളായി സൈനുദ്ധീൻ നേടിയ ഗോളും എമർജിങ് പ്ലേയറായി നാലാം വാർഡിന്റെ നസീഫും തിരഞ്ഞെടുക്കപ്പെട്ടു.
മുഖ്യ അതിഥികളായി കാനറാ ബാങ്ക് മാനേജർ ഷഫീഖ്, ബി.ഡി.ഓ ജമാലുദ്ധീൻ, ചേത്ത്ലാത്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ബാദുഷ, കായിക അധ്യാപകൻ അസ്ലം എന്നിവർ പങ്കെടുത്തു.