കവരത്തി: ലക്ഷദ്വീപിൽ നിലവിലുള്ള യാത്രാദുരിതം ഇരട്ടിയാക്കി ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. നിലവിൽ സർവീസ് നടത്തുന്ന നാല് കപ്പലുകളിൽ ഒന്നായ എം.വി കോറൽസിനെ ടൂറിസം ആവശ്യങ്ങൾക്കായി (സമുദ്രം-2 പാക്കേജ്) സർവീസ് നടത്താൻ ആണ് ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

Advertisement

കവരത്തി കപ്പൽ നിലവിൽ സർവീസിൽ ഇല്ലാത്ത സാഹചര്യത്തിൽ, ഉള്ള കപ്പലുകൾ കൂടി ടൂറിസം പാക്കേജുകൾക്കായി മാറ്റുന്നത് ദ്വീപ് നിവാസികളുടെ യാത്രാസൗകര്യത്തെ സാരമായി ബാധിക്കും. ജനങ്ങളുടെ അടിസ്ഥാന യാത്രാപ്രശ്നങ്ങൾ പരിഹരിക്കാതെ കപ്പലുകൾ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്കും യാത്രാ ക്ലേശത്തിനും വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here