കവരത്തി: അക്കാദമിക രംഗത്ത് പുതിയ ചുവടവെപ്പുമായി ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (എൽ.എസ്.എ). “മർഹൂം ബി. അമാനുള്ള അക്കാദമിക്ക് സെൽ” എന്ന പേരിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റിക്കു കീഴിൽ പുതിയൊരു സെൽ രൂപീകരിച്ചു. 2024 ഡിസംബർ 27, 28 തിയതികളിൽ കൽപ്പേനിയിൽ വെച്ച് നടന്ന എൽ.എസ്.എ യുടെ 54ാം വാർഷിക വേദിയിൽ വെച്ച് മുൻ എൽ.എസ്.എ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയും , മുൻ ജില്ലാ പഞ്ചായത്ത് PCC യുമായ എ. കുഞ്ഞിക്കോയ തങ്ങൾ ലോഗോ പ്രകാശനം ചെയ്തു.
ലക്ഷദ്വീപ് വിദ്യാർത്ഥിക ളുടെ അക്കാദമിക്ക് കാര്യങ്ങളിലെ (പഠനം, കല, കായികം) ഉയർച്ചയ്ക്ക് വേണ്ടിയുള്ള സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും , ദ്വീപിലെ ഉദ്യോഗാർത്ഥികളുടെ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകളിലും മറ്റും സഹായിക്കുന്നതിനും, അതിനുതകുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നതിനും വേണ്ടി എൽ.എസ്.എ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ ഈ സെൽ പ്രവർത്തിക്കും.
ഈ സെല്ലിന് എൽ.എസ്.എ യുടെ ആദ്യ അഡ്ഹോക്ക് കമ്മിറ്റി കൺവീനറും ഭരണഘടന പ്രകാരം നിലവിൽ വന്ന കമ്മിറ്റിയുടെ ആദ്യ ജനറൽ സെക്രട്ടറിയും ലക്ഷദ്വീപിലെ മുൻ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജിയുമായിരുന്ന മർഹൂം ബി. അമാനുള്ള സാഹിബിനോടുള്ള സ്മരണാർത്ഥം “മർഹൂം ബി അമാനുള്ളാ അക്കാദമിക് സെൽ” എന്ന് പേരു നൽകി.
ഈ സെൽ പ്രവർത്തനമാരംഭിക്കുന്നതോടെ ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും ഉന്നമനത്തിനും ആക്കം കൂട്ടുമെന്ന് എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മിസ്ബാഹുദ്ധീൻ പറഞ്ഞു. ഇതിന് പുറമെ എൽ.എസ്.എ ബ്ലഡ് ഡോണേഴ്സ് ഫോറം, എൽ.എസ്.എ സ്കോളർഷിപ്പ് സെൽ, എൽ.എസ്.എ വാസിഫ് റിലീഫ് ഫോറം എന്നീ സെല്ലുകളും എൽ.എസ്.എ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വരുന്നു.
🤍📈