
ആന്ത്രോത്ത്: ആന്ത്രോത്ത് കോൺഗ്രസ്സ് പാർട്ടി പ്രതിനിധി സംഘം സ്ഥലം ഡെപ്യൂട്ടി കളക്ടർ ശ്രീ. ബുസർ ജംഹറുമായി നാട്ടിലെ വിവിധ മേഘലകളിലുള്ള പ്രശ്നങ്ങൾളെക്കുറിച്ച് ചർച്ച ചെയ്തു. നാടിന്റെ ജനോപകാരപ്രതവും നാടിൻ്റെ വികസനം ലക്ഷ്യം വച്ചുള്ളതുമായ എല്ലാ പ്രവർത്തനങ്ങൾക്കും പാർട്ടിയുടെ പിന്തുണ അറിയിക്കുന്നതായി നേതാക്കൾ ഡെപ്യൂട്ടി കളക്ടറെ അറിയിച്ചു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം ഉണ്ടാകും എന്നും എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കുമെന്നും ഡെപ്യൂട്ടി കളക്ടർ നേതാക്കൾക്ക് ഉറപ്പു നൽകി. യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മൻസൂർ അലി സഈദിന്റെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് അംഗങ്ങളും എൽ.ടി.സി.സി ഇൻ ചാർജ്ജ്, യൂത്ത് കോൺഗ്രസ്സ്, എൻ.എസ്.യു.ഐ പ്രതിനിധികൾ എന്നിവർ ചർച്ചയുടെ ഭാഗമായി.
