ആന്ത്രോത്ത്: എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആന്ത്രോത്ത് ആശുപത്രിയിലേക്ക് സക്ഷൻ അപ്പാരറ്റസ് മെഷീൻ സമ്മാനിച്ച് എസ്.വൈ.എസ് സാന്ത്വനം. ആന്ത്രോത്ത് മുസ്ലീം ജമാഅത്ത്, എസ്.വൈ.സ്, എസ്.എസ്.എഫ് നേതാക്കളുടെ നേതൃത്വത്തിൽ മെഷീൻ ആന്ത്രോത്ത് മെഡിക്കൽ ഓഫിസർക്ക് കൈമാറി. ഡോ. മുഹമ്മദ് സാലിഹ്, ഡോ മുഹമ്മദ് അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ കോമലം അബ്ദു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സയ്യിദ് ബുർഹാനുദ്ദീൻ സഅദി, സയ്യിദ് ഉബൈദുള്ള ഫാളിലി, ഹിദായത്തുള്ള സഖാഫി, മറ്റു നേതാക്കൾ പങ്കെടുത്തു.