തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ ലക്ഷദ്വീപ് സ്വദേശിയെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കവരത്തി സ്വദേശി മുഹമ്മദ് ഫയാസ് ഖാനിനാണ് മർദ്ദനമേറ്റത്. ഭിന്നശേഷിക്കാരൻ ആയ വിദ്യാർത്ഥി അനസ്സിനെ ദിവസങ്ങൾക്കു മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. അനസിന്റെ സുഹൃത്താണ് മുഹമ്മദ് ഫയാസ്. അനസ്സിനെ സഹായിച്ചെന്ന് ആരോപിച്ചാണ് മുഹമ്മദ് ഫയാസിനെ മർദ്ദിച്ചത്. സംഭവത്തിൽ ആദിൽ, ആകാശ്,അഭിജിത്ത്, കൃപേഷ്, അമീഷ് എന്നീ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു.