കവരത്തി: കവരത്തി ഐ.ടി.ഐ കാമ്പസിൽ നേരിടുന്ന കുടിവെള്ളക്ഷാമം സംബന്ധിച്ച് ഡിപ്പാർട്ട്മെൻ്റ് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻ്റ് യുടിഎൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർക്ക് എൻ.എസ്.യു.ഐ കവരത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ കത്ത് നൽകി. ക്യാമ്പസിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി.
കാമ്പസിൽ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിൻ്റെ തുടർച്ചയായ വിതരണം ഉറപ്പാക്കുക,സ്ഥാപനത്തിനുള്ളിലെ പ്രധാന സ്ഥലങ്ങളിൽ അധിക വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിക്കുക, ജലവിതരണ സംവിധാനം സ്ഥിരമായി മൈന്റൈൻ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിട്ടുള്ളത്.
ശുദ്ധമായ കുടി വെള്ളം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ എസ് യു ഐ കത്ത് നൽകിയത്.