അഗത്തി: വൈദ്യുതി വകുപ്പിന് കീഴിലുള്ള പവർ ഹൗസിലെ ചില ജനറേറ്ററുകൾ പെട്ടെന്ന് തകരാറിലായതിനെ തുടർന്ന് ദ്വീപിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 2026 ഫെബ്രുവരി 8 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ നേരിടുമെന്ന് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisement

വൈദ്യുതി ഉപഭോക്താക്കൾ രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ലോഡ് കൂടിയ ഉപകരണങ്ങളായ ഗീസർ, ഓവൻ, വെൽഡിംഗ് മെഷീൻ, ഇലക്ട്രിക് സ്റ്റൗ, ഹെവി മെഷീനുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി വകുപ്പുമായി സഹകരിക്കണമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here