അഗത്തി: ഭക്ഷ്യ ഉല്പന്നങ്ങൾ കച്ചവടം ചെയ്യുന്നവർക്കുള്ള രജിസ്ട്രേഷന് വേണ്ടി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. സുരക്ഷിതവും ആരോഗ്യപരവുമായ ഭക്ഷണം ഉറപ്പാക്കുന്നത്തിൻ്റെ ഭാഗമായി ലക്ഷദ്വീപ് ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശപ്രകാരം ലൈസൻസ്/രജിസ്ട്രേഷൻ നേടാൻ ഭക്ഷ്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 15-ന് ആരംഭിച്ച ക്യാമ്പ് 19-ന് സമാപിക്കും. ആശ്രയ സെൻ്ററിൽ (Zero Travels) വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിൻ്റെ ലക്ഷ്യം 

1. എല്ലാ ഭക്ഷ്യ സംരംഭങ്ങളും ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം ലൈസൻസ്/രജിസ്ട്രേഷൻ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

2. ഭക്ഷ്യ സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് സുരക്ഷിതവും ആരോഗ്യ കരവുമായ ഭക്ഷണം ലഭ്യമാക്കുകയും ചെയ്യുക.

3. ഭക്ഷ്യ സംരംഭകർക്ക് ഭക്ഷ്യ സുരക്ഷാ നടപടികൾ പരിശീലനം നൽകുച.

 

അപേക്ഷിക്കാനുള്ള യോഗ്യത.

1. ഭക്ഷണം ഉത്പാദിപ്പിക്കുന്ന, വിതരണം ചെയ്യുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും അപേക്ഷിക്കാം.

2. വാർഷിക വിറ്റുവരവ് 12ലക്ഷം രൂപയിൽ കുറവുള്ളവർക്ക് രജിസ്ട്രേഷൻ അപേക്ഷിക്കാം.

3. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ളവർക്ക് ലൈസൻസിന് അപേക്ഷിക്കാം.

അപേക്ഷ ഫീസ്

രജിസ്ട്രേഷന്: Rs.100 ഒരു വർഷത്തേക്ക്

ലൈസൻസ്: Rs.2000 ഒരു വർഷത്തേക്ക്.

ആവശ്യമായ രേഖകൾ

രജിസ്ട്രേഷന് 

1). പാസ്പോർട്ട് സൈസ് ഫോട്ടോ

2).ഐ.ഡി കാർഡ് കോപ്പി

ലൈസൻസ്

1).ഐ.ഡി കാർഡ് കോപ്പി

2). വെള്ളം ടെസ്റ്റ് ചെയ്ത റിപ്പോർട്ട്

3).പ്രസ്തുത കെട്ടിടത്തിൽ കച്ചവടക്കാരൻ പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്നതിന് ആവശ്യമായ ഏതെങ്കിലും രേഖ

കൂടുതൽ വിവരങ്ങൾക്ക്:

https://foscos.fssai.gov.in

വിശദ വിവരങ്ങൾക്ക് ആശ്രയ സെൻ്ററുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here