കൽപ്പേനി: ബുധനാഴ്ച രാവിലെ സ്കൂൾ അസംബ്ലി കഴിഞ്ഞതിന് തൊട്ടു പിന്നാലെ എസ്.ബി.സകൂളിന്റെ മുറ്റത്ത് മരം മുറിഞ്ഞു വീണു. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് മുക്ത ദിനം കൂടിയായിരുന്നു ഇന്നലെ. അതുകൊണ്ട് തന്നെ അസംബ്ലി കഴിഞ്ഞ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരണത്തിന് തീരുമാനിച്ചിരുന്നു. വിദ്യാർത്ഥികൾ അസംബ്ലി കഴിഞ്ഞ് സ്കൂൾ മുറ്റത്ത് നിന്ന് ശുചീകരണത്തിനുള്ള ടീമുകളായി തിരിയുന്നതിനിടെയാണ് മരം പൊട്ടി വീഴുന്ന ശബ്ദം കേട്ടത്. ഉടനെ തന്നെ അധ്യാപകർ വിദ്യാർത്ഥികളെ മരം വീണാൽ എത്താത്ത ഒരു ഭാഗത്തേക്ക് മാറ്റി നിർത്തിയത്. അധ്യാപകരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വിദ്യാർത്ഥികൾക്ക് അത്യാഹിതങ്ങൾ സംഭവിക്കാതിരുന്നത്.