
അമിനി: സമസ്ത നൂറാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി അമിനിയിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പതാക ഉയർത്തി. എസ്.ജെ.എം അമിനി പ്രസിഡന്റ്റും ദീനുൽ ഇസ്ലാം മദ്രസ്സ കാര്യ ദർശിയുമായ ഇസ്മായിൽ മദനി, എസ്.ജെ.എം സെക്രട്ടറി ഹംസ മുസ്ലിയാർ, അൽ മദ്രസത്തു സുന്നിയ്യ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ തുടങ്ങിയ നേതാകൾ ചേർന്ന് പതാക ഉയർത്തലിന് നേതിർത്വം നൽകി.
ഡി.ഐ.എച്ച്.എം പ്രിൻസിപ്പൽ ഇല്യാസ് അഹ്സനിയുടെ പ്രാത്ഥനയോടെ പരിപാടി ആരംഭിക്കുകയും ദുൽകിഫിലി സഖാഫി സ്വാഗതപ്രഭാഷണം നിർവഹിക്കുകയും ചെയ്തു. യൂസഫ് മുസ്ലിയാർ, അഹ്‌മദ് ശൈകോയ ബാഖവി, കമ്മിറ്റി ഭാരവാഹികൾ, സംഘടനാ നേതാകൾ, രക്ഷിതാകൾ, വിദ്യാർത്ഥികൾ, സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ അബ്ദുൽ കരീം സഖാഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
