അഗത്തി : ലക്ഷദ്വീപിൽ നിന്നും ഇന്ത്യൻ എയർ ഫോഴ്സിലേക്ക് കൂടുതൽ ഉദ്യോഗാർത്ഥികളെ എത്തിക്കണം എന്ന ലക്ഷ്യത്തോടെ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ച് കൊച്ചി 14 എയർമെൻ സെലക്ഷൻ സെന്റർ. പ്രാദേശിക ഉദ്യോഗാർത്ഥികളെ കൂടുതലായും സേനയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് അഗത്തി ദ്വീപിൽ സെമിനാർ സംഘടിപ്പിച്ചത്.

 

വിങ്ങ് കമാൻഡർ പി കെ സിംഗ് സെമിനാറിന് നേതൃത്വം നൽകി. ലക്ഷദ്വീപ് നേവൽ ഫോഴ്‌സ് എൻ‌.സി‌.സിയിൽ നിന്നുള്ള സബ് ലെഫ്റ്റനന്റ് അബ്ദുൾ ഗഫൂർ,തേർഡ് ഓഫീസർ ഹർഷദ് ഹുസൈൻ എന്നിവർ അഗ്നിവീർ, എയർമെൻ, ഓഫീസർ റിക്രൂട്ട്‌മെന്റ് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. തുടർന്നുള്ള മാസങ്ങളിൽ സേനയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ലക്ഷദ്വിപിലെ യുവാക്കളെ സേനയിലേക്ക് ആകർഷിക്കാനായി സെമിനാർ സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here