ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലും പെട്രോൾ, ഡീസൽ ക്ഷാമം രൂക്ഷമാവുന്നു. ആവശ്യമായ പെട്രോൾ, ഡീസൽ ലഭ്യത ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് ആന്ത്രോത്ത് ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർക്കും ആന്ത്രോത്ത് ഫ്യുവൽ സ്റ്റേഷൻ മാനേജർക്കും നിവേദനം നൽകി.

പെട്രോൾ, ഡീസൽ ലഭ്യമല്ലാത്തതിനാൽ ഓട്ടോറിക്ഷാ തൊഴിലാളികളും, ചരക്കു വാഹനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളും എല്ലാം തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഈ തൊഴിലാളികളുടെ കുടുംബത്തിന്റെ ഉപജീവന മാർഗം തന്നെ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ട അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here