കൽപ്പേനി: പെട്രോൾ ലഭിക്കാത്തതിനെ തുടർന്ന് കൽപ്പേനി ദ്വീപിലെ ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൽപ്പേനി ദ്വീപിലെ ഔട്ട്ലറ്റിൽ പെട്രോൾ വിതരണം നടത്തിയിട്ട് ഒരു മാസത്തിലേറെയായി. പെട്രോൾ ലഭ്യത ഉറപ്പു വരുത്തുന്നതിന് ഡീലർമാരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഡീസലിൽ ഓടുന്ന നാമമാത്രമായ ഓട്ടോറിക്ഷകൾ മാത്രമാണ് ഇപ്പോൾ കൽപ്പേനി ദ്വീപിൽ സർവ്വീസ് നടത്തുന്നത്. ഭൂരിഭാഗം ഓട്ടോറിക്ഷകളും പെട്രോളിൽ പ്രവർത്തിക്കുന്നവയാണ്. പെട്രോൾ ഇല്ലാതായതോടെ ഈ തൊഴിലാളികളുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണെന്ന് കൽപ്പേനി ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ബ്ലോക് ഡവലപ്മെന്റ് ഓഫീസർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

എത്രയും പെട്ടെന്ന് പെട്രോൾ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ബ്ലോക് ഡവലപ്മെന്റ് ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്ഥിരമായി പെട്രോൾ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണം എന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here