കവരത്തി: പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ബംഗാരത്തും തിണ്ണ കരയിലും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ ഉത്തരവിറക്കി. ലക്ഷദ്വീപ് ലാന്റ് അക്വിസിഷൻ കളക്ടർ ആർ.ഗിരിശങ്കർ ഐ.എ.എസ് ആണ് ഉത്തരവിറക്കിയത്.

സ്വകാര്യ കമ്പനികൾക്ക് കീഴിൽ ഹൈ എൻഡ് ഇക്കൊ ടുറിസം പദ്ധതിക്കും അനുബന്ധ പശ്ചാത്തല വികസനങ്ങൾക്കും വേണ്ടിയാണ് ബംഗാരം, തിണ്ണ കര ദ്വീപുകളിലെ പണ്ടാരം ഭൂമികൾ ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഭൂമി പണ്ടാരം ഭൂമിയിൽ പെടുന്നതാണ് എന്ന് ഉത്തരവിൽ പറയുന്നു. “പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും, ഈ ഭൂമി സർക്കാരിന് എപ്പോൾ വേണമെങ്കിലും കൈവശപ്പെടുത്താം” എന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പണ്ടാരം ഭൂമി പാട്ടത്തിനോ വാടകക്കോ ആയി മാത്രമാണ് ദ്വീപുകാർക്ക് നൽകിയത് എന്നും, ആ ഭൂമിയുടെ ഉടമസ്ഥാവകാശം പൂർണ്ണമായി സർക്കാരിന് തന്നെയാണ് എന്നും, സർക്കാർ ഉത്തരവിൽ പറയുന്നു.

ഇതൊരു ടെസ്റ്റ് ഡോസ് കുടിയാണ്. ബംഗാരത്തും, തിണ്ണ കരയിലും ഭൂമി ഏറ്റെടുക്കൽ സുഗമമായി നടന്നാൽ, മറ്റു ദ്വീപുകളിലെ പണ്ടാരം ഭൂമികൾക്ക് നേരെയും ഭരണകൂടം കൈവെക്കുമെന്ന് ഉറപ്പാണ്. അതോടെ ആയിരിക്കണക്കിന് സാധാരണക്കാരായ ദ്വീപു നിവാസികൾ ഭവനരഹിതരായി മാറും. അതുകൊണ്ട് തന്നെ ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂട നീക്കത്തെ രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ തയ്യാറാവണം. ഈ നീക്കങ്ങളെ മുളയിലേ നുള്ളിയില്ലെങ്കിൽ ലക്ഷദ്വീപിന് മൊത്തമായി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here