
കവരത്തി: അഗത്തിയിലെ ആക്രമികൾക്കും നോക്കുകുത്തികളായ പോലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് എൻ.സി.പി (എസ്) കവരത്തി യൂണിറ്റ് പോലീസ് മേധാവിയെ കണ്ടു. എൻ.സി.പി(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മുഹ്സിൻ പി, സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ കെ.ഐ, എൻ.വൈ.സി സംസ്ഥാന സെക്രട്ടറി ഹുസൈൻ എം.പി, കവരത്തി യൂണിറ്റ് നേതാക്കളായ ആറ്റക്കോയ കെ, റിയാസ് എം, നഈഫ് ഇ, ജുനൈദ് വി.ഐ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ പോലീസ് മേധാവിയെ കണ്ടത്.
