ആന്ത്രോത്ത്: ബാക്ക് ടു ബാലൻസ് പ്രായോചകരായി സംഘടിപ്പിച്ച രണ്ടാമത് 100 ബാൾ സ്റ്റിച്ച് ടൂർണമെന്റിൽ സ്റ്റെമ്പ് ഹണ്ടേഴ്സ് ചാമ്പ്യൻമാർ. ഫ്രന്റ്സ് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് സ്റ്റെമ്പ് ഹണ്ടേഴ്സ് ചാമ്പ്യൻമാരായത്. നിയുക്ത എംപി അഡ്വ. ഹംദുള്ള സഈദ് മുഖ്യഥിതിയായി. വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

ടോസ് നേടിയ ഫ്രന്റ്സ് ടീം ആദ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവർ 8 വിക്കറ്റ് നഷ്ടത്തിൽ നൂറു ബോളിൽ നിന്നും 190 റൺസ് നേടുകയും ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റെമ്പ് ഹണ്ടേഴ്സ് മൂന്ന് ബോൾ ബാക്കി നിൽക്കെ 97 ബോളിൽ നിന്നും 200 റൺസ് എടുത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ കളി ജയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here