കവരത്തി: ഭൂമി പിടിച്ചെടുക്കലാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ലക്ഷ്യം എന്നും എസ്.എൽ.എഫ് വീണ്ടും പുനരുജ്ജീവിപ്പിച്ചു കൊണ്ട് ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കണം എന്നും ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ.സാദിഖ് പറഞ്ഞു. ലക്ഷദ്വീപിൻ്റെയും ലക്ഷദ്വീപുകാരുടെയും ഭാവി അവതാളത്തിലാക്കുന്ന നിയമവിരുദ്ധ ഓർഡർ ഇറക്കിയത് തികച്ചും ദുരുദ്ദേശപരമാണ്. 2022 മുതൽ ഞാൻ പറയുന്നതാണ് ഇവരുടെ ഉദ്ദേശലക്ഷ്യം നമ്മുടെ ഭൂമിയാണ് എന്ന്. അതു കൊണ്ടു തന്നെയാണ് SLF രൂപീകരിച്ചത്. ഇനിയും അത് പുനരുജ്ജീവിപ്പിക്കുകയോ ഒന്നിച്ച് നിന്ന് പോരാടുകയോ ചെയ്യണം.
പുതിയ എം.പി ഹംദുള്ളാ സഈദ് ഉടനെ ഇടപെടണം, മുൻ എം.പി മുഹമ്മദ് ഫൈസലടക്കം നേതാക്കൾ കേന്ദ്രത്തെ കാര്യങ്ങൾ ധരിപ്പിക്കണം. ഉദ്യോഗസ്ഥർ ഈ കാര്യത്തിൽ സർക്കാരുമായി നിസ്സഹകരിക്കണം. എല്ലാവരും ഒന്നിച്ച് പോരാടണം. ഡൽഹിയിൽ കോൺഗ്രസ്, എൻ.സി.പി (എസ്), ജെ.ഡി.യു, ബി.ജെ.പി, എൻ.സി.പി, സി.പി.ഐ (എം), സി.പി.ഐ എന്നിവരുടെ നേതാക്കൾ നേതാക്കൾ ഒന്നിച്ച് ഇടപെടണം എന്നും അദ്ദേഹം പറഞ്ഞു.