കവരത്തി: ദ്വീപ് നിവാസികൾക്ക് ദ്വീപിൽ നിന്ന് വൻകരയിലേക്കും വൻകരയിൽ നിന്ന് ദ്വീപിലേക്കും കപ്പലിൽ യാത്ര ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി നൽകി ലക്ഷദ്വീപ് പോർട്ട്‌, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ്. ഇതിൽ ചെറിയ കുട്ടികൾക്ക് യാത്ര ചെയ്യാനുള്ള ഇൻഫൻ്റ് ടിക്കറ്റിൻ്റെ പ്രായ പരിധി രണ്ട് വയസ്സാക്കിയതാണ് പ്രധാന മാറ്റം. ഇതോടെ രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് ടോക്കൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്നതാണ്.

കൂടാതെ, ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരൻ്റെ പേരിലുണ്ടാകുന്ന അക്ഷരതെറ്റുകൾ, ജെൻഡറിലെ വ്യത്യാസം, വയസ്സിലെ പിഴവ് എന്നിവയും തിരുത്താൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here