കവരത്തി: ജനസംഖ്യാ നിയന്ത്രണത്തിനായി ലക്ഷദ്വീപിലെ ആശുപത്രികളിൽ ഗർഭനിരോധന ഉറകൾ ലഭ്യമാക്കും. ലക്ഷദ്വീപ് ആരോഗ്യ വകുപ്പിന്റേതാണ് തീരുമാനം. ഗർഭനിരോധന ഉറകൾ അടങ്ങുന്ന ബോക്സുകളും സ്വയം സംരക്ഷണ കിറ്റുകളും ആശുപത്രികളിൽ സ്ഥാപിക്കും. ഇതിന്റെ ഫോട്ടോകൾ ചിത്രീകരിച്ച് മന്ത്രാലയത്തിലേക്ക് അയച്ചു കൊടുക്കും. ആവശ്യക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലും എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന വിധത്തിലുമാവും ഇവ സ്ഥാപിക്കുക. ആവശ്യമായ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടി കൃത്യമായ ഇടവേളകളിൽ ഇവ നിരീക്ഷണം നടത്തും.

ഗർഭനിരോധന ഉറകളുടെയും അനുബന്ധമായി സ്ഥാപിക്കുന്ന സ്വയം സംരക്ഷണ കിറ്റുകളുടെയും ഉപയോഗം സംബന്ധിച്ച കണക്കുകൾ നിരന്തരമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനാണ് ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡൊ.ശ്രീകാന്ത് ആർ ടാപ്ഡിയ ഇറക്കിയ സർക്കുലറിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here